
മകരവിളക്കിന് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത് 2 ലക്ഷം തീര്‍ത്ഥാടകരെയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകരവിളക്ക് സന്ദര്‍ശനത്തിനായി സ്പോട്ട് ബുക്കിങ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തില്‍പ്പരം തീര്‍ത്ഥാടകര്‍ക്കാണ് സ്പോട്ട് ബുക്കിങ് ഉണ്ടാവുക. എല്ലാവര്‍ക്കും ദര്‍ശനം നല്‍കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ADVERTISEMENT
അരവണ വിഷയം കോടതിയില്‍ എത്തിച്ചത് ഏലയ്ക്ക വിതരണ കരാറുകാരുടെ കിടമത്സരമാണ്. കഴിഞ്ഞ വര്‍ഷം കരാര്‍ ഏറ്റെടുത്തയാളെ ഒഴിവാക്കിയതാണ് പ്രതികാരത്തിന് കാരണം. കഴിഞ്ഞ വര്‍ഷത്തെ കരാറുകാരനെ ഒഴിവാക്കാന്‍ കാരണം ഏലയ്ക്കായ്ക്ക് ഗുണമേന്മയില്ലെന്ന കണ്ടെത്തല്‍ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.