മകന്റെ മരണവാര്‍ത്ത അറിഞ്ഞ മാതാവ് ദു:ഖം താങ്ങാനാകാതെ തളര്‍ന്നു വീണു മരിച്ചു

Spread the love

മകന്റെ മണരവാര്‍ത്ത അറിഞ്ഞ മാതാവ് ദു:ഖം സഹിക്കാനാകാതെ തളര്‍ന്നു വീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാടിനെ വേദനയിലാഴ്ത്തിയ രണ്ടു മരണങ്ങള്‍ സംഭവിച്ചത്.

ആനപ്പടി പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാന്‍(55) തിങ്കളാഴ്ച പുലര്‍ച്ചയാണ് മരണപ്പെട്ടത്.മകന്റെ മരണ വാര്‍ത്ത അറിഞ്ഞ മാതാവ് ഖദീജ(70) തളര്‍ന്നു വീഴുകയും തുടര്‍ന്ന് താലൂക്കാശുപത്രിയിലെത്തിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലര്‍ച്ച 4.30 നാണ് സുലൈമാന്‍ മരണപ്പെട്ടത് ഖദീജ 6.30നും. വിദേശത്ത് ജോലി ചെയ്തിരുന്ന സുലൈമാന്‍ ഇപ്പോള്‍ നാട്ടില്‍ കൂലി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ: റസിയ. മക്കള്‍: റാഷിദ്, മുസ്തഫ.

Leave a Reply

Your email address will not be published.