ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ, കോട്ടയത്ത് പരിശോധന

Spread the love

കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ ചേനപ്പാടി പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ. തിങ്കളാ‍ഴ്ച പകലും, രാത്രിയിലുമാണ് പല പ്രദേശങ്ങളിൽ നിന്നും മുഴക്കം കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു.

വിവരം അടിയന്തരമായി ജില്ലാ ഭരണകൂടത്തെയും,ദുരന്തനിവാരണ വിഭാഗത്തെയും, ജില്ലാ ജിയോളജി വിഭാഗത്തെയും അറിയിച്ചതായി എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

ചൊവ്വാ‍ഴ്ച രാവിലെ ജിയോളജി വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തും.

Leave a Reply

Your email address will not be published.