ദില്ലിയില്‍ വീണ്ടും ശ്രദ്ധ മോഡല്‍ കൊലപാതകം. ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ ഭാര്യയും മകനും അറസ്റ്റില്‍. ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം പല ദിവസങ്ങള്‍ കൊണ്ട് മൃതദേഹം ഉപേക്ഷിയ്ക്കുകയായിരുന്നു.
അതേസമയം, ദില്ലിയില്‍ പങ്കാളി ശ്രദ്ധയെ കൊലപെടുത്തി കഷണങ്ങളാക്കിയ കേസില്‍ പ്രതി അഫ്താബ് അമീന്‍ പൂനെവാലയുടെ പോളിഗ്രാഫ് പരിശോധന പുരോഗമിക്കുന്നു. ദില്ലി രോഹിണിയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് പോളിഗ്രാഫ് ടെസ്റ്റ് നടത്തുന്നത്. പ്രതിക്ക് പോളിഗ്രാഫ് പരിശോധന നടത്തണമെന്ന മെഹ്‌റോളി പൊലീസിന്റെ അപേക്ഷ കഴിഞ്ഞ ദിവസം സാകേത് കോടതി അംഗീകരിച്ചിരുന്നു.
പ്രതിയുമായിട്ടുള്ള ദില്ലി പൊലീസിന്റെ തെളിവെടുപ്പും തുടരുകയാണ്. കേസില്‍ അഫ്താബിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഇരുപതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.