‘ഭയപ്പെടില്ല’, ആരോപണങ്ങള്‍ക്കെതിരെ ധൈര്യത്തോടെ മുന്നോട്ടുപോകുമെന്ന് യൂസഫലി..

Spread the love

തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ടുപോകുമെന്നും എംഎ യൂസഫലി. ലൈഫ് മിഷന്‍ കേസില്‍ ഇഡി നോട്ടീസ് അയച്ചോ എന്ന ചോദ്യത്തിന് ദുബായില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളിയ യൂസഫലി, പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരുമെന്നും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പറയുന്നത് തന്നെയും ലുലുവിനെയും ബാധിക്കില്ലെന്നും ദുബൈയില്‍ പറഞ്ഞു.

തന്നേയും തന്റെ കുടുംബത്തേയും അപമാനിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പലരും ശ്രമിക്കുന്നുണ്ടെന്നും നിയമപരമായി നേരിടേണ്ട കാര്യങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം കാര്യങ്ങളുടെ നിയമവശം ലുലു ഗ്രൂപ്പിന്റെ ലീഗല്‍ വിഭാഗം നോക്കി കൊള്ളുമെന്നും യൂസഫലി പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇയിലെ ഒരു സ്വകാര്യ കമ്പനിയുമായി നടത്തിയ 300 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് ഇഡി യൂസഫലിക്ക് നോട്ടീസ് അയച്ചിരുന്നു. നോട്ടീസില്‍ ഈ മാസം 17 ന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.