ബോളിവുഡ് താരം ഹൃത്വിക് റോഷന് ഇന്ന് 49ാം പിറന്നാള്‍

Spread the love

നൃത്ത ചുവടുകള്‍ കൊണ്ട് ബോളിവുഡിനെ മയക്കിയ ഹൃത്വിക് റോഷന് ഇന്ന് പിറന്നാള്‍. ഹൃത്വിക് റോഷന് 49 ആം പിറന്നാള്‍ ആശംസകള്‍ നേരുകയാണ് കുടുംബാംഗങ്ങളും ആരാധകരും. പിറന്നാള്‍ ദിനത്തില്‍ താരത്തിന് ഏറ്റവും സവിശേഷമായ ആശംസ എത്തിയത് നടനും പ്രമുഖ സംവിധായകനുമായ അച്ഛന്‍ രാകേഷ് റോഷ്‌നില്‍ നിന്നാണ്.

കറുത്ത ജാക്കറ്റില്‍ മകനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അച്ഛന്‍ ഹൃത്വിക്കിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘ഡഗ്ഗു ഹാപ്പി ബര്‍ത്ത്‌ഡേ മൈ കൂളസ്റ്റ് സണ്‍’ എന്ന ക്യാപ്ഷനോടുകൂടിയാണ് രാകേഷ് റോഷന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കഴിഞ്ഞ വര്‍ഷം, രാകേഷ് റോഷന്റെ ജന്മദിനത്തില്‍ ജന്മദിനാശംസകള്‍, പപ്പാ എന്ന ക്യാപ്ഷനോടെ ഹൃത്വിക് കേക്ക് മുറിക്കുന്ന ദൃശ്യങ്ങളും ചിത്രവും ഉള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഹൃത്വിക് റോഷന്‍ ഇപ്പോള്‍ നടി സബ ആസാദുമായി ഡേറ്റിംഗിലാണ്. അദ്ദേഹം മുമ്പ് സുസെയ്നെ ഖാനുമായി വിവാഹിതനായിരുന്നു, അവര്‍ക്ക് ഹ്രേഹാന്‍, ഹൃദാന്‍ എന്നീ രണ്ട് മക്കളുണ്ട്.

ദീപിക പദുക്കോണിനൊപ്പം ഫൈറ്റര്‍ എന്ന ആക്ഷന്‍ ചിത്രത്തിലാണ് ഹൃത്വിക് റോഷന്‍ അടുത്തതായി അഭിനയിക്കുന്നത്. ടൈഗര്‍ ഷറഫും വാണി കപൂറും ഒന്നിച്ചഭിനയിച്ച ഹൃത്വിക്കിന്റെ അവസാനത്തെ ബിഗ് റിലീസ് വാര്‍ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സെയ്ഫ് അലി ഖാനൊപ്പം വിക്രം വേദയിലാണ് ഹൃത്വിക് റോഷന്‍ അവസാനമായി അഭിനയിച്ചത്. ഹൃത്വിക് റോഷന് ഏകകണ്ഠമായ പ്രശംസ നേടിയ ചിത്രം അതേ പേരില്‍ തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ്. പിറന്നാള്‍ ദിനം ആഘോഷിക്കുന്നതിനൊപ്പം തനിക്ക് ജീവിതത്തില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ദിനം കൂടിയാണ് ഇതെന്ന് താരം പറഞ്ഞു.

Leave a Reply

Your email address will not be published.