ബോഡിമെട്ടില്‍ ചുരം പാതയില്‍ 200 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു

Spread the love

ധനുഷ്കോടി ദേശീയപാതയില്‍ ബോഡിമെട്ടിന് സമീപം തമിഴ്നാടിന്റെ ഭാഗമായ ചുരം പാതയില്‍ 200 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് കർണാടക സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. ബംഗളൂരു സ്വദേശി സഞ്ജീവ് റെഡ്ഡി (50) ആണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 5 പേർക്കും പരുക്കേറ്റു. ഇന്നലെ പകല്‍ 12നാണ് അപകടം ഉണ്ടായത്. കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ച ശേഷം തമിഴ്നാട് വഴി ബംഗളൂരിലേക്ക് മടങ്ങുമ്ബോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞത്. സഞ്ജീവ് റെഡ്ഡിയുടെ ഭാര്യ അംബിക (42), മകള്‍ കീർത്തിക (18), മകൻ കരണ്‍ (11) എന്നിവർക്കും ബന്ധുക്കളായ വൈശാലി (18) , ഹർഷ (24) എന്നിവർക്കും പരിക്കേറ്റു. സഞ്ജീവ് റെഡ്ഡിയുടെ മൃതദേഹം തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റ വരും ഇവിടെ ചികിത്സയിലാണ്.

 

Leave a Reply

Your email address will not be published.