ബോക്സ് ഓഫിസ് കീഴടക്കി ‘പ്രേമയുഗം’: ഇത് ‘ബാര്‍ബെൻഹെയ്മറി’നുള്ള മലയാളത്തിന്റെ മറുപടി

Spread the love

ബാർബിയും ഓപ്പൻഹെയ്മറും ഒന്നിച്ചാണ് ബോക്സ് ഓഫിസിലേക്ക് എത്തുന്നത്. ഒന്ന് കോമഡി എന്റർടെയ്നറും മറ്റൊന്ന് വാർ ഡ്രാമയും.

എന്നാല്‍ രണ്ട് സിനിമകളും ഒരുപോലെ ബോക്സ് ഓഫിസില്‍ കത്തിക്കയറുകയായിരുന്നു. ‘ബാർബെന്‍ഹെയ്മർ’ എന്ന ഹാഷ്ടാഗും ആ സമയത്ത് ട്രെൻഡിങ്ങായിരുന്നു. ഇപ്പോള്‍‌ മലയാള സിനിമയും അതുപോലൊരു ഘട്ടത്തിലൂടെ കടന്നുപോകുന്നത്. പ്രേമലുവും ഭ്രമയുഗവും ചേർന്ന ‘പ്രേമയുഗ’ത്തിലൂടെ.

നസ്ലിനേയും മമിതയേയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ആണ് ആദ്യം തിയറ്ററില്‍ എത്തുന്നത്. ആദ്യ ദിവസം മുതല്‍ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച്‌ പുറത്തുവരുന്നത്. മൗത്ത് പബ്ലിസിറ്റിയില്‍ തിയറ്ററുകള്‍ നിറഞ്ഞു കവിഞ്ഞു. അതിനിടെയാണ് മമ്മൂട്ടിയുടെ ഭ്രമയുഗവും എത്തുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയില്‍ എത്തിയ ചിത്രം ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.