ബൈക്കില്‍ യുവാക്കളുടെ അഭ്യാസം; ‘ചലാന്‍ അടയ്‌ക്കേണ്ടി വന്നില്ലെ’ന്ന് മോട്ടോര്‍ വാഹന വകുപ്പ്; വീഡിയോ

Spread the love

റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. റോഡിലെ നിയമലംഘനങ്ങള്‍ക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് എംവിഡി നല്‍കുന്നത്.ആഢംബര ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ അതിസാഹസികമായി വാഹനം ഓടിക്കുന്നതാണ് വീഡിയോയില്‍. തിരക്കുള്ള റോഡില്‍ മറ്റുള്ളവര്‍ക്ക് കൂടി അപകടമുണ്ടാക്കുന്ന വിധത്തിലാണ് യുവാക്കള്‍ ബൈക്ക് ഓടിക്കുന്നത്. ഒടുവില്‍ യുവാക്കള്‍ക്ക് സംഭവിക്കുന്നതും വീഡിയോയില്‍ ഉണ്ട്. യുവാക്കള്‍ക്ക് ചലാന്‍ അടയ്‌ക്കേണ്ടി വന്നില്ലെന്നു പറഞ്ഞ് ഫേസ്ബുക്കിലാണ് എംവിഡി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.