ബെംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

Spread the love

ബെംഗളൂരു : വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ് (21) കൊല്ലം സ്വദേശി വിഷ്ണുകുമാര്‍ എസ് (25) എന്നിവരാണ് മരിച്ചത്.

കമ്മനഹളളിയിലെ ഒരു ഡിവൈഡറില്‍ ബൈക്കിടിച്ച്‌ തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്.ഇന്നലെ അർധരാത്രിയിലാണ് സംഭവം. ഒരാള്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മറ്റേയാള്‍ ആശുപത്രിയിലും മരിച്ചു.

കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമായാണ് മൃതദേഹങ്ങള്‍ ഉള്ളത്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Leave a Reply

Your email address will not be published.