ബുള്ളറ്റ് ട്രെയിനുകള്‍ക്ക് സമാനമായ ട്രെയിന്‍ സര്‍വീസ് ഇന്ത്യയില്‍ കൊണ്ടുവരണം; ജപ്പാനിലെ അനുഭവം പങ്കുവെച്ച് എം കെ സ്റ്റാലിന്‍.

Spread the love

ജപ്പാനിലെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തതിന്റെ അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഒസാക്കയില്‍ നിന്ന് ടോക്കിയോയിലേക്കാണ് അദ്ദേഹം ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തതത്. ബുള്ളറ്റ് ട്രെയിന്‍ 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വെറും രണ്ടര മണിക്കൂറിനുള്ളില്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ബുള്ളറ്റ് ട്രെയിനുകള്‍ക്ക് സമാനമായ ട്രെയിന്‍ സര്‍വീസ് ഇന്ത്യയില്‍ കൊണ്ടുവരണം’. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും യാത്രകള്‍ എളുപ്പമാക്കണം. ‘രൂപകല്‍പ്പനയില്‍ മാത്രമല്ല, വേഗതയിലും ഗുണനിലവാരത്തിലും ബുള്ളറ്റ് ട്രെയിനിന് തുല്യമായ ഒരു റെയില്‍വേ സേവനം നമ്മുടെ ഇന്ത്യയിലും ഉപയോഗത്തിന് വരണം. ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും പ്രയോജനം ലഭിക്കുകയും അവരുടെ യാത്ര എളുപ്പമാവുകയും വേണം! FutureIndia,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി മുഖ്യമന്ത്രി സിംഗപ്പൂരിലെയും ജപ്പാനിലെയും ദ്വിരാഷ്ട്ര ഔദ്യോഗിക യാത്ര ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published.