ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രമേയം പാസ്സാക്കി ഗുജറാത്ത് നിയമസഭ..

Spread the love

ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രമേയം പാസ്സാക്കി ഗുജറാത്ത് നിയമസഭ. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭയിലാണ് ബിജെപി എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പിന്തുണയോടെ പ്രമേയം പാസ്സാക്കിയത്.

ബി.ജെ.പി എംഎല്‍എ വിപുല്‍ പട്ടേലാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഡോക്യുമെന്ററിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ ബിബിസി ശ്രമിക്കുകയാണ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം. ലോകത്തിന് മുന്‍പാകെ ഇന്ത്യയെ താഴ്ത്തികെട്ടാനുള്ള ശ്രമങ്ങളും ഡോക്യുമെന്ററിയുടെ പിന്നിലുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു. വിപുല്‍ പട്ടേലിന്റെ പ്രമേയത്തെ വിവിധ ബി.ജെ.പി എംഎല്‍എമാരും മന്ത്രിമാരും പിന്തുണച്ചു. സഭയില്‍ ബഹളമുണ്ടാക്കിയതിന് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കിയിരുന്നത് മൂലം എതിര്‍പ്പുകളില്ലാതെയാണ് പ്രമേയം പാസ്സാക്കപ്പെട്ടത്.

2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് കൂടുതല്‍ വെളിച്ചത്ത് കൊണ്ടുവരുന്നതായിരുന്നു ബിബിസിയുടെ ഡോക്യുമെന്ററികള്‍. ഡോക്യുമെന്ററി ക്കെതിരെ വിവിധ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായെത്തി. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും കോടിക്കണക്കിന് ജനങ്ങള്‍ ഡോക്യുമെന്ററി കാണുകയും അതിനെപ്പറ്റി ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ ആദായനികുതി വകുപ്പിനെക്കൊണ്ട് ബിബിസിയുടെ ഓഫീസുകളില്‍ റെയ്ഡുകളും നടത്തിയിരുന്നു.

Leave a Reply

Your email address will not be published.