ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന് സംവിധായകന്‍ രാജസേനന്‍. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ല. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സിപിഐഎം ആണെന്നും
സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തുവെന്നും രാജസേനന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍. ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ അവഗണിച്ചെന്ന് ആരോപിച്ചാണ് പാര്‍ട്ടി വിടുന്നതെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെ ആണ് രാജി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെയ്ക്കുമെന്നും രാജസേനന്‍ അറിയിച്ചു.എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ മാസ്റ്ററുമായി രാജസേനന്‍ ചര്‍ച്ച നടത്തി.
