ബിജെപിയിൽ നിന്ന് പ്രമുഖരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; രാജസേനൻ, ഭീമൻ രഘു, ഇപ്പോള്‍ അലി അക്ബറും

Spread the love

ബിജെപിയിൽ നിന്ന് സിനിമാ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപിക്ക് വേണ്ടി ശക്തമായി വാദിച്ചിരുന്ന അലി അക്ബറാണ് അവസാനമായി പാർട്ടിയിൽ നിന്ന് രാജിവെച്ചത്. സ്വാതന്ത്ര്യ അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനമില്ലെന്നാണ് അലി അക്ബറുടെ ആരോപണം. ഒരു കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയേണ്ടിവരും, ഇനി ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനില്ല, ഹിന്ദു ധർമത്തോടൊപ്പം നിലനിൽക്കുമെന്നും അലി അക്ബർ വ്യക്തമാക്കി.ബിജെപി സംസ്ഥാന അംഗമായിരുന്ന അലി അക്ബർ സുരേഷ് ഗോപിക്കും

കൃഷ്ണകുമാറിനുമൊപ്പം സിനിമാരംഗത്തു നിന്നുള്ള ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നു. ജൂൺ മൂന്നിനാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെച്ചത്. കലാകാരന് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലാത്ത പാർട്ടിയാണ് ബിജെപിയെന്ന് നേരത്തെ രാജിവെച്ച സംവിധായകന്‍ രാജസേനനും ഉന്നയിച്ചിരുന്നു. 

Leave a Reply

Your email address will not be published.