“ബിജെപിഎം എൽഎമാർ പലരും അസംതൃപ്തർ, ഭയം കാരണം തുറന്നുപറയുന്നില്ല”; ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ

Spread the love

മഹാരാഷ്ട്ര ബിജെപിയിൽ അസ്വസ്ഥ സൃഷ്ടിച്ച് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെയുടെ തുറന്നുപറച്ചിൽ. മഹാരാഷ്ട്രയിൽ ബിജെപി നേതാക്കൾ പലരും അസംതൃപ്തരാണെന്നും പലരും ഭയം കാരണമാണ് തുറന്നുപറയാത്തതെന്നും പങ്കജ മുണ്ടെ വെളിപ്പെടുത്തി.

105 എം.എൽ.എമാർ മഹാരാഷ്ട്രയിൽ ബി.ജെ.പിക്കുണ്ട്. എന്നാൽ ഇതിൽ പലരും ഇപ്പോൾ അസ്വസ്ഥരാണ്. ഇതിനെപ്പറ്റി തുറന്നുപറയാൻ പോലും അവർക്ക് ഭയമാണ്. താൻ ആരെയും കടന്നാക്രമിക്കുന്നില്ലെന്നും പാർട്ടി തീരുമാനങ്ങൾ പിന്തുണച്ചിട്ടേയുള്ളുവെന്നും പറഞ്ഞ പങ്കജ തന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് മാറ്റം വന്നാൽ രാഷ്ട്രീയം മതിയാക്കുമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published.