ബാംഗ്ലൂർ പുറത്തേക്ക്, മുംബൈ അകത്തേക്ക്

Spread the love

ഐപിഎല്ലിൽ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഇതോടെ ആർസിബി പ്ലേ ഓഫ് കാണാതെ പുറത്തായി. കനത്ത മഴ മൂലം മത്സരം വൈകിയാണ് ആരംഭിച്ചത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സെടുത്തു. ഗുജറാത്ത് 19.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 198 റൺസ് നേടി ലക്ഷ്യം മറികടന്നു. ഇതോടെ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യൻസ് 16 പോയിന്റുമായി നാലാം സ്ഥാനക്കാരായി പ്ലേഓഫിലെത്തി.

ജീവൻമരണ പോരാട്ടത്തിൽ
വിരാട് കോഹ്‌ലിയുടെ ഒറ്റയാൾ പോരാട്ടമാണ് മികച്ച സ്കോർ ബാംഗ്ലൂരിന് സമ്മാനിച്ചത്. 61 പന്തിൽ 101 റൺസാണ് കോഹ്‌ലി നേടിയത്. ഇതിന് ശുഭ്മാൻ ​ഗില്ലിലൂടെ ഗുജറാത്ത് മറുപടി നൽകി. ഗില്‍ 52 പന്തില്‍ പുറത്താവാതെ 104 റൺസ് നേടി. എട്ടു സിക്സും അഞ്ചും ഫോറും അടിച്ചുകൂട്ടിയാണ് താരം സീസണിൽ രണ്ടാം സെഞ്ച്വറി തികച്ചത്.

Leave a Reply

Your email address will not be published.