ബഫര്‍ സോണ്‍, ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും.

Spread the love

ബഫര്‍ സോണ്‍ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ ബിആര്‍ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഭേദഗതി അപേക്ഷ പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ കേരളം നല്‍കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശിയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ 2022 ജൂണ്‍ മൂന്നിലെ ഉത്തരവിലെ ചില നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. ചില നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് സുപ്രീം കോടതിയും വാക്കാല്‍ നിരീക്ഷിച്ചിട്ടുണ്ട്. ബഫര്‍ സോണില്‍ പ്രധാനമായും നിയന്ത്രിക്കാന്‍ ഉദേശിച്ചത് ഖനനം ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് ചില ഇളവുകള്‍ ലഭിച്ചേക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published.