ബന്ധുവീട്ടിലെത്തിയ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Spread the love

വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ആലപ്പുഴ ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയെയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തില്‍ അനുമോന്റെ വീട്ടില്‍ എത്തിയതായിരുന്നു മീര.

ഇവര്‍ വീട്ടിലെത്തിയ സമയം വീട്ടുകാര്‍ ആരും സ്ഥലത്തില്ലായിരുന്നു. പിന്നീട്, അനുമോന്‍ എത്തിയപ്പോള്‍ മീരയെ വീട്ടില്‍ കണ്ടില്ല. തുടര്‍ന്ന് ഏറെ നേരത്തെ തെരച്ചലിന് ശേഷം അഞ്ചരയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.