ബംഗാളില്‍ മമതയുടെ ഗുണ്ടകളുടെ വിളയാട്ടം, സോമ ചക്രബര്‍ത്തി ദാസിന് ഗുരുതര പരിക്ക്

Spread the love

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളില്‍ വീണ്ടും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം. സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സംസ്ഥാനമാകെ അക്രമം തുടരുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം സോമ ചക്രബര്‍ത്തി ദാസ് തൃണമൂല്‍ ഗുണ്ടകളുടെ ക്രൂരമര്‍ദനത്തിന് ഇരയായി. ഗുരുതരമായി പരിക്കേറ്റ സോമ ചക്രബര്‍ത്തി ആശുപത്രിയില്‍ ചികിത്സയിലാണ്. സോമ ചക്രബര്‍ത്തി ദാസിന് നേരെ നടന്ന ആക്രമണത്തെ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചര്‍ അപലപിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശം നല്‍കാന്‍ തയ്യാറെടുക്കവെ സിപിഐ എം ഓഫീസുകളില്‍ കയറിയും അക്രമങ്ങളുണ്ടായി. സ്ത്രീകളും തൊഴിലാളികളും ചേര്‍ന്നാണ് പലയിടങ്ങളിലും തൃണമൂല്‍ അക്രമികളെ തുരത്തിയത്. സംസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറുമ്പോഴും തൃണമൂല്‍ ഗുണ്ടകള്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടേത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ മത്സരിക്കാന്‍ പോലും അനുവദിക്കാതെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് മമത ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published.