ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്നുകൂടി

Spread the love

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം വെള്ളിയാഴ്ച വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ അറിയിച്ചു.

എല്ലാ മാസവും റേഷൻ വ്യാപാരികള്‍ക്ക് സ്റ്റോക്ക് അപ്ഡേഷനായി അനുവദിക്കുന്ന അവധി ഇത്തവണ മാർച്ച്‌ രണ്ട് ആയിരിക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു

മാർച്ചില്‍ നീല കാർഡുടമകള്‍ക്ക് നിലവിലെ വിഹിതത്തിനു പുറമെ, ഒരു കാർഡിന് നാല് കിലോ അരിയും വെള്ള കാർഡിന് അഞ്ച് കിലോ അരിയും 10.90 രൂപ നിരക്കില്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ പൂർണമായും ഓണ്‍ലൈനാണ്.

ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസരത്തില്‍ ലഭിക്കുന്ന അപേക്ഷകളിലേ തുടർനടപടി സ്വീകരിക്കൂ. അതേസമയം ഗുരുതര രോഗബാധിതർക്ക് മുൻഗണന കാർഡിനുള്ള അപേക്ഷ എല്ലാ മാസവും 19ന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ട് നല്‍കാം.

Leave a Reply

Your email address will not be published.