ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ വിയോഗത്തിൽ സ്പീക്കർ അനുശോചിച്ചു

Spread the love

തിരുവനന്തപുരത്തെ തുമ്പ കിൻഫ്ര പാർക്കിലെ തീപിടുത്തത്തെ തുടർന്ന്, തീയണക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ വിയോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു. ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്പീക്കർ അനുശോചനം അറിയിച്ചത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ .

തിരുവനന്തപുരത്തെ തുമ്പ കിൻഫ്ര പാർക്കിലുണ്ടായ തീപിടുത്തത്തെ തുടർന്ന്, തീയണക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Leave a Reply

Your email address will not be published.