പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി പന്ത്; ആരോഗ്യനിലയിൽ പുരോഗതി

Spread the love

ഡെറാഡൂണിൽ വാഹനാപകടത്തിക്കൽപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനായി. മുഖത്ത്, ഇടത് കൺതടത്തിന്റെ ഭാഗത്താണ് പന്തിന് പ്ലാസ്റ്റിക് സർജറി നടത്തിയത്.

ശസ്ത്രക്രിയക്ക് വിധേയനായ പന്ത് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും താരത്തിന് മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലായെന്നും ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. താരത്തിന് സംസാരിക്കാൻ കഴിയുന്നുണ്ട്. മുറിവുകൾ ഭേദമായി വരുന്നുമുണ്ട്. എന്നാൽ കളിക്കളത്തിലേക്ക് ഉടനെ മടങ്ങിയെത്താനുള്ള സാധ്യത ഇല്ലായെന്നും അധികൃതർ അറിയിച്ചു. പന്തിന്റെ തുടർചികിത്സാ നടപടികളിൽ ബി.സി.സി.ഐ ഉടനെത്തന്നെ അന്തിമതീരുമാനമെടുത്തേക്കും.

വെള്ളിയാഴ്ച രാവിലെ ദില്ലിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പന്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published.