പ്ലസ് ടു റിസൾട്ട് പിൻവലിച്ചതായി വ്യാജ വാര്‍ത്ത: ബിജെപി നേതാവ് അറസ്റ്റില്‍

Spread the love

പ്ലസ് ടു പരീക്ഷയുടെ ഫലം പിന്‍വലിച്ചതായി വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. കൊല്ലത്തെ ബിജെപി പഞ്ചായത്തംഗം നിഖിൽ മനേഹർ ആണ് പിടിയിലായത്. കന്‍റോണ്‍മെന്‍റ്  പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ നിഖില്‍ ‘യു ക്യാന്‍ മീഡിയ’ എന്ന യുട്യൂബ് ചാനല്‍ വ‍ഴിയാണ്  വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.   ഞായറാ‍ഴ്ച പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.ഇയാൾ വീഡിയോ തയ്യാറാക്കി സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചാരണം നടത്തുകയായിരുന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസാണ് പൊലീസിൽ പരാതി നൽകിയത്. റിസൾട്ട് പ്രഖ്യാപിക്കുന്നത് സമാനമായൊരു വീഡിയോ തയ്യാറാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പൊലീസ് പറയുന്നത്. ഞായറാച രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.