പ്രൊബേഷൻ ഓഫീസിലേക്ക് കരാർ നിയമനം

Spread the love

സാമൂഹ്യ നീതി വകുപ്പ് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ എണ്ണം : 1
യോഗ്യത :എം എസ് ഡബ്ല്യു ( അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം)
സാമൂഹ്യ പ്രവർത്തന മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം . എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.
ഉയർന്ന പ്രായപരിധി: ഇന്റർവ്യൂ തീയതിയിൽ 40 വയസ്സ് കവിയാൻ പാടില്ല.
കാലാവധി : നിയമന തീയതി മുതൽ ഒരു വർഷം. ഓണറേറിയം : പ്രതിമാസം 29535 രൂപ.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ, അസ്സൽസർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 25 രാവിലെ 10.30 ന് കാക്കനാട്, സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ വാക്ക് – ഇൻ ഇന്റർവ്യൂന് ഹാജരാകേണ്ടതാണ്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ ഉത്തരവുകൾക്ക് വിധേയമായിരിക്കും കരാർ നിയമനം. നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥിയെ നിർദ്ദിഷ്ട എഗ്രിമെന്റ് അടിസ്ഥാനത്തിൽ മാത്രം ജോലിയിൽ പ്രവേശിപ്പിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0484-2425249

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവൺമെന്റ് ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക്അപേക്ഷ ക്ഷണിച്ചു.യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത,ജനനതീയതി,
മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ഒക്ടോബർ 18 രാവിലെ

  1. 30 ന് എറണാകുളം ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കണം.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഒക്ടോബർ 18ന് രാവിലെ പത്തിന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾ www.mec.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

വായ്പ്പ കുടിശ്ശിക നിര്‍മാര്‍ജ്ജന അദാലത്ത് നടത്തി

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/സി.ബി.സി പദ്ധതിപ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയിട്ടുളള എറണാകുളം ജില്ലയിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍ക്കുന്നതിനായി ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ വായ്പ്പ കുടിശ്ശിക നിര്‍മാര്‍ജ്ജന അദാലത്ത് നടത്തി. ബോര്‍ഡ് മെമ്പര്‍ കെ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുളളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കലിലുടെ മുതല്‍, പലിശ, പിഴ പലിശ എന്നിവയില്‍ ആകര്‍ഷകമായ ഇളവ് ലഭ്യമാക്കി. ബോര്‍ഡ് ഡയക്ടര്‍ മാധവന്‍ നമ്പുതിരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോജക്ട് ഓഫീസര്‍ പി.എ അഷിത, സജിത മണി, എം.അജിത സംബന്ധിച്ചു.

Leave a Reply

Your email address will not be published.