പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

Spread the love

തൃശൂർ: പ്രസവം നിർത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. മാള ചക്കിങ്ങല്‍ വീട്ടില്‍ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.

പ്രസവം നിർത്തല്‍ ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില വഷളായ യുവതി ചികിത്സിലിരിക്കെയാണ് ഇന്ന് പുലർച്ചെയോടെ മരിച്ചത്.

നീതുവിനെ പ്രസവം നിർത്തല്‍ ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവച്ച്‌ ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്.

പോട്ടയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു മുൻപ് അനസ്തേഷ്യ നല്‍കിയതിലെ അപാകത‌യാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ബന്ധുക്കള്‍ ചാലക്കുടി പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ചികിത്സാപ്പിഴവ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഈ മാസം 13 വരെ അന്തരീക്ഷ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ചൂട് കൂടുക. ഇടുക്കിയും വയനാടും ഒഴികെയുള്ള…

Leave a Reply

Your email address will not be published.