പ്രതിപക്ഷ എം.പിമാര്‍ക്ക് നേരെ ആക്രമണം, 3 പേര്‍ അറസ്റ്റില്‍.

Spread the love

ത്രിപുരയില്‍ പ്രതിപക്ഷ എം.പിമാരെ ആക്രമിച്ച സംഭവത്തില്‍ 3 പേര്‍ പിടിയില്‍. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ത്രിപുരയിലെ ബിജെപി അക്രമബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ അറിയാനായി നേരിട്ടെത്തിയ എളമരം കരീം എംപി അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് ബിജെപി അക്രമം അഴിച്ചുവിട്ടത്. സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവരും എളമരം കരീമിനൊപ്പം ആക്രമണത്തിന് ഇരയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഒരു വാഹനം അഗ്‌നിക്ക് ഇരയാക്കുകയും രണ്ടു വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

എളമരം കരീമിന്റെ നേതൃത്വത്തില്‍ എട്ട് എംപിമാരാണ് ത്രിപുരയില്‍ എത്തിയത്. വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞായിരുന്നു എംപിമാരുടെ സംഘം അക്രമബാധിത മേഖലകള്‍ സന്ദര്‍ശിച്ചത്. ഇതില്‍ എളമരം കരീം ഉള്‍പ്പെട്ട സംഘത്തിന് നേരെയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.

Leave a Reply

Your email address will not be published.