പ്രതികളെ ലോക്കപ്പ് തുറന്ന് ബലം പ്രയോഗിച്ച് മോചിപ്പിച്ചു;കോൺഗ്രസ് എം എൽ എ മാർക്കെതിരെ കേസ്

Spread the love

കാലടി ശ്രീ ശങ്കര കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച കോൺഗ്രസ് എംഎൽഎമാർക്കെതിരെ പൊലീസ് കേസ്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർക്കെതിരെയാണ് കേസ്.

അറസ്റ്റിലായ പ്രതികളെ എംഎൽഎമാരുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് ലോക്കപ്പ് തുറന്നാണ് ഇറക്കിക്കൊണ്ടുപോയത്. സംഘർഷത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജീവ്, ജോൺ എന്നിവരെയാണ് എം എൽ എമാരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം ബലം പ്രയോഗിച്ച് ഇറക്കികൊണ്ടുപോയത്.

Leave a Reply

Your email address will not be published.