പ്രതാപന് പി.എഫ്.ഐ ബന്ധം വീണ്ടും ആരോപിച്ച്‌ കെ. സുരേന്ദ്രൻ

Spread the love

തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്ക് നിരോധിത പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന ആരോപണം ആവർത്തിച്ച്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.

സുരേന്ദ്രൻ. താൻ നേരത്തെ ഇത് പറഞ്ഞപ്പോള്‍ എന്തൊക്കെയോ ചെയ്യുമെന്ന് പ്രതാപൻ പറഞ്ഞു. ഒന്നുമുണ്ടായില്ല. വീണ്ടും പറയുകയാണെന്നും സുരേന്ദ്രൻ തൃശൂരില്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. 

തൃശൂരിന്‍റെ തീരമേഖലയില്‍ മതഭീകരവാദികളെ ഇരുതോളിലുമേറ്റിയാണ് പ്രതാപൻ സ്നേഹ സന്ദേശയാത്ര നടത്തുന്നത്. തീരപ്രദേശത്ത് വർഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുകയാണ്. കേന്ദ്രത്തില്‍ മന്ത്രിയില്ലാതെതന്നെ തൃശൂരിനായി മോദി സർക്കാർ നിരവധി കാര്യങ്ങള്‍ ചെയ്തു. തൃശൂരില്‍നിന്ന് ഒരു മന്ത്രി കൂടി ഉണ്ടായാല്‍ വലിയ കാര്യങ്ങള്‍ നേടാനാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published.