പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

Spread the love

കരുനാഗപ്പള്ളി : ഇന്നലെ വൈകിട്ട് (2023 ഒക്ടോബർ 10 ന്) കരുനാഗപ്പള്ളി തൊടിയൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണവും സ്വർണ്ണവും കവർന്ന കേസിൽ, ഈ ഫോട്ടോയിൽ കാണുന്നവരെ ആരെങ്കിലും തിരിച്ചറിയുന്നു എങ്കിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ : 94979 87035

വാർത്ത വിശദമായി :

കരുനാഗപ്പള്ളി : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണവും സ്വർണ്ണവും കവർന്നു. കരുനാഗപ്പള്ളി തൊടിയൂരിൽ ചെട്ടിയത്ത് മുക്ക് ബി.ആർഫൈനാൻസി ലാണ് സംഭവം നടന്നത്.

48 300 രൂപയും 33.8 ഗ്രാം സ്വർണ്ണവും നഷ്ടമായി. വൈകിട്ട് നാലേ കാലൊടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പണവും സ്വർണ്ണവും കവർന്നത്. സ്ഥാപനത്തിന് മുന്നിൽ ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാൾ ഹെൽമെറ്റ് ധരിച്ച് അകത്ത് കടന്ന് വനിതാ ജീവനക്കാരിയായ പ്രീതയെ തോക്ക് ചൂണ്ടി പണമടങ്ങിയ ബാഗും സ്വർണ്ണവും തട്ടിയെടുക്കുകയായിരുന്നു. അധികം ആൾ പാർപ്പില്ലാത്ത ജംഗ്ഷനിലാണ് സംഭവം നടന്നത്.

സ്ഥാപനത്തിലെ യും സമീപ പ്രദേശങ്ങളിലെയും CCTV കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തൊടിയൂർ സ്വദേശി ബിജുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

Leave a Reply

Your email address will not be published.