പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവ് മരവിപ്പിച്ചു | Pension

Spread the love

പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു.കഴിഞ്ഞ ദിവസമാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ്‌ ഉത്തരവിറക്കിയത്‌.ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകൾ തീരുമാനം പിൻവലിക്കണമെന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

പൊതു മേഖലാ സ്ഥാപനങ്ങളിൽ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ്‌ ഉത്തരവിറക്കിയത്‌. ഈ ഉത്തരവ് ശ്രദ്ധയിൽ പെട്ട ഉടനെ ഡിവൈഎഫ്ഐ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തുകയും പിൻവലിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

യുവജനതയുടെ തൊഴിൽ സ്വപ്‌നങ്ങൾ സാർത്ഥകമാക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്‌ സ്വാഗതാർഹമാണെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു.

Leave a Reply

Your email address will not be published.