പേവാര്‍ഡില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. പിത്താശയത്തിലെ കല്ലിനെ തുടര്‍ന്ന് ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വയനാട് പുല്‍പ്പള്ളി സ്വദേശി രാജനെയാണ് (71) ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണു സംഭവം. രാജന്‍റെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാനായി പുറത്ത് പോയ സമയത്തായിരുന്നു സംഭവം. മരുന്നു നല്‍കാനായി സ്റ്റാഫ് നഴ്സെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. അശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും ആശുപത്രി ജീവനക്കാരും.

Spread the love

Leave a Reply

Your email address will not be published.