പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവ് മരവിപ്പിച്ചത് സ്വാഗതാർഹം : വി.കെ സനോജ് | DYFI

Spread the love

പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു.കഴിഞ്ഞ ദിവസമാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ്‌ ഉത്തരവിറക്കിയത്‌.ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകൾ തീരുമാനം പിൻവലിക്കണമെന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. തുടർ നടപടികൾ സർക്കാർ ആലോചിച്ച് തീരുമാനിക്കും.

റിയാബ് ചെയർമാൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ്‌ പെന്‍ഷന്‍ പ്രായം 60 ആക്കി ധനവകുപ്പ് ഒക്ടോബർ 31ന് ഉത്തരവിറക്കിയത്‌. ഈ ഉത്തരവ് ശ്രദ്ധയിൽ പെട്ട ഉടനെ ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകൾ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. യുവാക്കളുടെ ആശങ്ക കണക്കിലെടുത്താണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്. ഇതിൻ മേലുള്ള തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കും.

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ സർക്കാരിനെ പ്രതിഷേധം അറിയിച്ചത്. ഉത്തരവ് മരവിപ്പിച്ചത് സ്വാഗതാർഹമെന്നും യുവജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ടെന്നും DYFI സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.

Leave a Reply

Your email address will not be published.