പെൺകുട്ടിയെ കൊന്ന് മാൻഹോളിൽ തള്ളി; കാമുകനായ ക്ഷേത്ര പൂജാരി പിടിയിൽ

Spread the love

പെൺകുട്ടിയെ കൊന്ന് മാൻഹോളിൽ തള്ളിയ ക്ഷേത്ര പൂജാരി പിടിയിൽ. ഹൈദരാബാദിൽ ആണ് സംഭവം. പെൺകുട്ടിയുടെ കാമുകനായിരുന്ന സായി കൃഷ്ണയെന്ന ആളാണ് അറസ്റ്റിലായത്. നിലവിലുള്ള ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.വിവാഹിതനായ ഇയാൾ അപ്സര എന്ന സമീപവാസിയുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുമായുള്ള ബന്ധം ഭാര്യ അറിഞ്ഞിരുന്നില്ല. പ്രണയബന്ധം പുരോഗമിക്കുന്നതിനിടെ നിലവിലെ ഭാര്യയെ ഉപേക്ഷിച്ച് നിയമപരമായി തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര ആവശ്യപ്പെട്ടു. ക്ഷേത്ര പൂജാരിയായതിനാൽ ബന്ധം വേർപ്പെടുത്തി പുനർവിവാഹം ചെയ്യാൻ സാധിക്കില്ലെന്ന് സായ് കൃഷ്ണ പറഞ്ഞു.അത് സമ്മതിക്കാതിരുന്ന പെൺകുട്ടിയെ വിളിച്ചു വരുത്തി ക്രൂര കൊലപാതകം നടത്തുകയായിരുന്നു. ആരുമറിയാതിരിക്കാൻ
ശരീരം സരൂർ നഗറിലുള്ള ഒരു മാൻഹോളിൽ തള്ളുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്ഷേത്ര പൂജാരി പെൺകുട്ടിയെ വകവരുത്തിയെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published.