പെറുവിൽ ഭരണവിരുദ്ധ പ്രതിഷേധത്തിൽ മരണം 58 ആയി

Spread the love

പ്രസിഡന്റ് ദിന ബൊലുവാർട്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം പെറുവിൽ ശക്തമാകുന്നു.പെഡ്രോ കാസ്റ്റില്ലോയെ ഡിസംബർ 7ന് ഇംപീച്ച്‌മെന്റിലൂടെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയതിനും അറസ്റ്റ് ചെയ്തതിനും പിന്നാലെയാണ് പെറുവിൽ പ്രതിഷേധം ആരംഭിക്കുന്നത്. വൈസ് പ്രസിഡന്റ് ഡിന ബൊലുവാർട്ടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റെങ്കിലും തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും കാസ്റ്റല്ലോയെ മോചിപ്പിക്കണമെന്നും കാട്ടി രാജ്യവ്യാപക പ്രക്ഷോഭങ്ങൾ ആരംഭിക്കുകയായിരുന്നു.ബൊലുവാർട്ടിന്റെ രാജിയും കോൺഗ്രസ് പിരിച്ചുവിടണമെന്നും തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രകടനങ്ങൾ രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുകയാണ്.

പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ പെറുവിൻ്റെ തലസ്ഥാനമായ ലിമയിൽ ഒരു പ്രതിഷേധക്കാരൻ കൊല്ലപ്പെട്ടു. തലസ്ഥാന നഗരത്തിൽ ഭരണ വിരുദ്ധ സംഘർഷത്തിൽ ഉണ്ടാകുന്ന ആദ്യ മരണമാണിത്. അമ്പത്തിയഞ്ച്കാരനായ  വിക്ടർ സാന്റിസ്റ്റെബൻ യാക്സാവിൽക്കയാണ് ഇന്നലെ മരിച്ചത്.ചെയ്തതിനെ തുടർന്ന് പെറുവിൽ ഉടനീളം അരങ്ങേറിയ ഭരണവിരുദ്ധ പ്രതിഷേധത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആകെ 58 പേർ മരിച്ചു.

Leave a Reply

Your email address will not be published.