പെയിന്‍റ് ഫാക്ടറിയിലെ തീപിടിത്തം; മരണം 11 ആ‍യി

Spread the love

ന്യൂഡല്‍ഹി: പെയിന്‍റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഡല്‍ഹി ആലിപ്പുറില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

മൂന്ന് മൃതദേഹങ്ങള്‍ ഫാക്ടറിക്ക് സമീപത്തുനിന്നു കണ്ടെത്തി. വൈകിട്ട് 5.30 ഓടെ ഫാക്ടറിയില്‍ തീപിടിച്ച വിവരം വിളിച്ചറിയിച്ചതായി അഗ്നിശമന സേന പറഞ്ഞു.

ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published.