പെണ്‍കുട്ടിയുടെ മൃതദേഹം ചാലിയാര്‍ പുഴയില്‍ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍

Spread the love

മലപ്പുറം : വാഴക്കാട്ട് പതിനേഴുകാരിയുടെ മൃതദേഹം ചലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കാരാട്ടെ മാസ്റ്റര്‍ സിദ്ധീഖ് അലി അറസ്റ്റിലായി.

പെണ്‍കുട്ടിയെ കാരട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.

ഊർക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികള്‍ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും വ്യക്തമാക്കി. കരാട്ടെ അധ്യാപകൻ സിദ്ദീഖ് അലി നേരത്തെ പോക്സോ കേസിലും പ്രതി ആയിരുന്നു. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.

കരാട്ടെ മാസ്റ്റര്‍ക്കെതിരെ കുട്ടി സഹോദരിയോട് പരാതി പറഞ്ഞിരുന്നു. ശാരീരികമായി പിഡീപ്പിച്ചിരുന്നു എന്ന് കുട്ടി പറഞ്ഞുവെന്നാണ് സഹോദരി മാധ്യമങ്ങളോട് പറഞ്ഞത് . ‘ സാറാണ് ഗുരു, ഗുരുവിന്റെ് തൃപ്തിയക്ക് വേണ്ടി മനസ്സും ശരീരവും കൊടുക്കണം.

ഇങ്ങനെ എല്ലാ ദിവസവും കുട്ടികളെ കൊണ്ട് പറയപ്പിക്കുമെന്ന് കുട്ടി സഹോദരിയോട് പറഞ്ഞിരുന്നു. ഒരു കുട്ടിയെ അല്ല ഒരുപാട് കുട്ടികളെയാണ് ഇങ്ങനെ പിഡീപ്പിക്കുന്നത്. സഹോദരി വെളിപ്പെടുത്തി. സിദ്ധീഖ് അലിക്കെതിരെ മറ്റൊരു പോക്‌സോ കേസ് ഉണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published.