പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്, ഇ ഡി പ്രതികൾക്ക് സമൻസ് അയച്ചു

Spread the love

വയനാട് പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പ്രതികളായ മുൻ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്ക് ഇ ഡി സമൻസ് അയച്ചു. ജൂലൈ 11 നും ഓഗസ്റ്റ് 12നും കോഴിക്കോട് ഇ ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ് നൽകിയിട്ടുള്ളത്.

വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളായ മുൻ ബാങ്ക് ഭരണസമിതി അംഗങ്ങളോടാണ് ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. മുൻ ബാങ്ക് പ്രസിഡണ്ട് കെ കെ അബ്രഹാം, ബാങ്ക് വൈസ് പ്രസിഡന്റ് ടോമി തേക്കുമല ബാങ്ക് ഭരണ സമിതി അംഗങ്ങളായ മണി പാമ്പനാൽ ,ബിന്ദു ചന്ദ്രൻ, സുജാത ദിലീപ്, വി.എം. പൗലോസ്, ബാങ്ക് സെക്രട്ടറി രമാദേവി. ലോൺ സെക്ഷൻ ക്ലാർക്ക് പി.യു തോമസ് , തട്ടിപ്പിന്റെ ഇടനിലക്കാരൻ സജീവൻ കൊല്ലപള്ളി എന്നിവരാണ് വിജിലൻസ് റജിസ്ട്രർ ചെയ്ത കേസിലെ പ്രതികൾ.

നേരത്തെ  ഇഡി എറണാകുളം ഓഫീസിലെ ഉദ്യോഗസ്ഥർ ബാങ്കിലും മുൻ ബാങ്ക് പ്രസിഡന്‍റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാമിന്‍റെ വീട്ടിലും സജീവൻ കൊല്ലപ്പള്ളിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

കെ കെ അബ്രഹാം മുൻ ബാങ്ക് സെക്രട്ടറി രമാദേവി , ബാങ്ക് മുൻ ഡയറക്ടർബോർഡ് അംഗം വി എം പൗലോസ് . തട്ടിപ്പിന്‍റെ മുഖ്യ ഇടനിലകാരൻ സജീവൻ കൊല്ലപ്പള്ളി എന്നിവർ ജയിലിലാണ്. പല ഭരണസമിതി അംഗങ്ങൾക്കും എതിരെ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡിയുടെ ഇടപെടൽ.

Leave a Reply

Your email address will not be published.