പുകക്കുഴല്‍ ഇല്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറിന് പുക മലിനീകരണത്തിന് പെറ്റി .

Spread the love

: പുകക്കുഴല്‍ ഇല്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന പേരില്‍ പിഴ ചുമത്തിയ കേരളാ പോലീസിന്റെ അബദ്ധം റിപ്പോര്‍ട്ട് ചെയ്ത് ദേശീയ മാധ്യമങ്ങള്‍. മലപ്പുറത്തെ നീലഞ്ചേരിയിലെ പോലീസാണ് ഇലക്ട്രിക് സ്‌കൂട്ടറിന് പിഴ ചുമത്തിയത്. ഇലക്ട്രിക് സ്‌കൂട്ടറിന് മലിനീകരണത്തിന്റെ പേരില്‍ പെറ്റിയടിച്ചുവെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് പിഴയടച്ച രസീതിന്റെയും പിഴ ചുമത്തിയ സ്‌കൂട്ടറിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ആതര്‍ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറിനാണ് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പിഴ ലഭിച്ചിരിക്കുന്നത്. സ്‌കൂട്ടര്‍ ഓടിച്ചയാള്‍ക്ക് 250 രൂപയാണ് പൊലീസ് പിഴയായി ചുമത്തിയിരിക്കുന്നത്. 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ 213(5)ഇ വകുപ്പ് പ്രകാരം പിഴചുമത്തിയതായാണ് രസീതില്‍ നിന്നും വ്യക്തമാകുന്നത്. ഇതിന് മുമ്പും വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേരളാ പോലീസിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് മതിയായ ഇന്ധനമില്ലാതെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചെന്ന വകുപ്പില്‍ ഒരാള്‍ക്കെതിരെ കേരളാ പോലീസ് പിഴ ചുമത്തിയത്.

Leave a Reply

Your email address will not be published.