പി എന്‍ പണിക്കര്‍ -സാരംഗി കാവ്യപുരസ്‌കാരം വിനോദ് വൈശാഖിയുടെ ‘മനസ്സാക്ഷ’യ്ക്ക്

Spread the love

2023 ലെ പി എന്‍ പണിക്കര്‍ സാരംഗി കാവ്യപുരസ്‌കാരം വിനോദ് വൈശാഖിയുടെ ‘മനസ്സാക്ഷ’യ്ക്ക്.പ്രശസ്ത സാഹിത്യകാരനായ കെ വി മോഹന്‍കുമാര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണായിച്ചത്.കവി സെബാസ്റ്റ്യന്‍, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബി ടി അനില്‍കുമാര്‍ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍.

വര്‍ത്തമാന കാലത്തിന്റെ അടരുകളെ കാവ്യാത്മകമായി ആവിഷ്‌കരിക്കുന്ന പുസ്തകമാണ് ‘മനസ്സാക്ഷ’യെന്ന് ജൂറി വിലയിരുത്തി. മത്സരത്തിന് ലഭിച്ച മറ്റ് കൃതികളില്‍ നിന്ന് വ്യത്യസ്തമായി പുതിയകാല രചനയുടെ സൂക്ഷ്മതകള്‍ പ്രതിഫലിപ്പിക്കാന്‍ മനസ്സാക്ഷ എന്നകാവ്യപുസ്തകത്തിലൂടെ വിനോദ് വൈശാഖിക്ക് കഴിഞ്ഞുവെന്നും ജൂറി അഭിപ്രായപ്പെട്ടു.

2022 ജനുവരി 1 നും 2023 ജനുവരി 31 നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ഈ മാസം 26 ന് പുളിങ്കുടിയില്‍ നടക്കുന്ന സാരംഗി സാംസ്‌കാരികോത്സവത്തില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് പുരസ്‌കാരസമിതി ഭാരവാഹികളായ എ കെ ഹരികുമാര്‍, വിജേഷ് ആഴിമല എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.