പിഞ്ചു കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന ശേഷം അമ്മയെ കൂട്ട പീഢനത്തിനിരയാക്കി

Spread the love

പത്തു മാസം പ്രായമായ പെൺകുഞ്ഞിനെ വാഹനത്തില്‍നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം അമ്മയെ കൂട്ട പീഢനത്തിനിരയാക്കി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ മുംബൈ–അഹമ്മദാബാദ് ഹൈവേയിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്.

പെൽഹാർ എന്ന സ്ഥലത്തുനിന്നു പോഷെരയിലേക്കു പോകുന്നതിനായി കൈകുഞ്ഞു ടാക്സിയിൽ കയറിയ യുവതിയാണ് ഈ ദുരവസ്ഥ നേരിട്ടത്. പീഢനത്തിന് ശേഷം യുവതിയെയും വാഹനത്തിൽനിന്നു തള്ളിയിട്ടെങ്കിലും അവർ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടാക്സിയിൽ കയറിയ തന്നെ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന മറ്റ് ചില യാത്രക്കാരും മാറി മാറി തന്നെ പീഡനത്തിന് ഇരയാക്കിയതായി യുവതി പൊലീസിനോടു പറഞ്ഞു.

എതിർക്കാൻ ശ്രമിച്ചപ്പോൾ കൂടെയുണ്ടായിരുന്ന തൻ്റെ കുഞ്ഞിനെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞതായും യുവതി പറഞ്ഞു. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.