പാലക്കാട് സ്വദേശിക്ക് സൂര്യാതാപമേറ്റു..

Spread the love

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സൂര്യാതാപമേറ്റു. പാലക്കാട് കൂടല്ലൂര്‍ സ്വദേശി നിഖിലിനാണ് ശരീരത്തിന്റെ പുറത്ത് പൊള്ളലേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

പകല്‍ പതിനൊന്ന് മണിയോടെ ആനക്കരയില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് നിഖിലിന് സൂര്യാതാപമേറ്റത്. ശരീരത്തില്‍ വലിയ തോതില്‍ നീറ്റലനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സൂര്യാതാപമേറ്റതായി അറിയുന്നത്. തുടര്‍ന്നാണ് ചികിത്സ തേടിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ ജില്ല കോട്ടയമാണ്. അതേസമയം, അടുത്ത 5 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അറിയിച്ചു.

Leave a Reply

Your email address will not be published.