പാലക്കാട് പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

Spread the love

പാലക്കാട് പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ഗ്രീൻ പാർക്കിൽ വാടകയ്ക്ക് താമസിക്കുന്ന ഷൊർണൂർ കണയം സ്വദേശിനി ദേവകി എന്ന ലീലയെയും കൂടെ താമസിച്ചിരുന്ന ശശിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകീട്ട്‌ ആറരയോടെ ഇവർ താമസിക്കുന്ന വാടക കോട്ടേഴ്‌സിന്റെ സമീപത്തുണ്ടായിരുന്ന ടൈൽസ് തൊഴിലാളികളാണ് സംഭവം ആദ്യമറിയുന്നത്. തുടർന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ദേവകിയെ കൊലപ്പെടുത്തിയ ശേഷം ശശി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഷൊർണ്ണൂർ ഡിവൈഎസ്പി പിസി ഹരിദാസൻ ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.