പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിൽ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

Spread the love

പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിൽ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നൽകിയത്..നെയ്യാറ്റിൻകര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെയാണ് രഹസ്യമൊഴി നൽകിയത്. അതേസമയം ഗ്രീഷ്മയുടെ റിമാൻഡ് കാലാവധി വരുന്ന ഇരുപത്തിരണ്ട് വരെ നീട്ടി.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് അന്വേഷണസംഘം ഗ്രീഷ്മയുമായി നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. അഭിഭാഷകനുമായി രണ്ട് മിനിറ്റ് തനിച്ച് സംസാരിക്കാൻ ഗ്രീഷ്മക്ക് അവസരം നൽകിയ പോലീസ് 12 .20ന് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന്റെ മുറിയിൽ എത്തിച്ചു. പെൻ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തണമോ എന്ന മജസ്ട്രേറ്റിന്റെ ചോദ്യത്തിന് ഗ്രീഷ്മ വേണമെന്ന് മറുപടി നൽകിയതോടെ മുഴുവൻ ഉദ്യോഗസ്ഥരെയും പുറത്തുനിർത്തി വീഡിയോ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയാണ് മജിസ്ട്രേറ്റിന്റെ മുറിയിൽ വച്ച് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

അന്വേഷണസംഘം നിർബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതായി ആണ് കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മയുടെ മൊഴി എന്നാണ് സൂചന. കുറ്റസമ്മതം നടത്തിയാൽ അമ്മയെയും അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പു നൽകിയിരുന്നതായും രഹസ്യമൊഴിയിൽ പരാമർശം ഉണ്ട് . പക്ഷേ മറിച്ചാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഇപ്പോൾ രഹസ്യ മൊഴി നൽകുന്നതെന്നും ഗ്രീഷ്മ മജിസ്ട്രേറ്റിനെ അറിയിച്ചു.

Leave a Reply

Your email address will not be published.