പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ചുപോയത് കൊണ്ട് കോണ്‍ഗ്രസ് ; പക്ഷേ തന്റെ പിന്തുണ ബിജെപിയ്‌ക്കെന്ന് അസമിലെ കോണ്‍ഗ്രസ് എംഎല്‍എ മാര്‍

Spread the love

ഗുവാഹത്തി: നേതാവിന്റെ രാഷ്ട്രീയപ്രചരണജാഥയ്ക്ക് തൊട്ടുപിന്നാലെ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും മറുകണ്ടം ചാട്ടത്തിന്.

കോണ്‍ഗ്രസിന്റെ ദേശീയനേതാവ് രാഹുല്‍ഗാന്ധിയുടെ ന്യായ് യാത്ര പോയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റും അസമില്‍ ബിജെപി സര്‍ക്കാരിന് പരസ്യമായ പിന്തുണയുമായി എത്തി. പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റും നോര്‍ത്ത് കരിംഗഞ്ചില്‍ നിന്നുള്ള എംഎല്‍എയുമായ കമലാഖ്യദേ പുര്‍കയസ്ത ബുധനാഴ്ച തന്റെ സ്ഥാനം രാജിവെച്ച്‌ ബിജെപിയ്ക്ക് പിന്തുണ നല്‍കി മറുകളം ചാടിയത്.

അസമിലെ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് പോയതോടെ മംഗല്‍ദോയിലെ കോണ്‍ഗ്രസ് എംഎല്‍എയ ബസന്തദാസും ബിജെപിയ്്ക്ക് പിന്തുണയുമായെത്തി. രണ്ടുപേര്‍ക്കുമെതിരേ നടപടി ആലോചിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ സംസ്ഥാന ഇന്‍ചാര്‍ജ് ജിതേന്ദ്ര സിങ്ങിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എംഎല്‍എമാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പറഞ്ഞു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 29 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ അതിന്റെ രണ്ട് നിയമസഭാംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്നതോടെ എണ്ണം 27 ആയി കുറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ പാര്‍ട്ടിയില്‍ തുടരുമെന്നും പുര്‍കയസ്ത പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ഘടകം പ്രസിഡന്റ് ഭൂപന്‍ കുമാര്‍ ബോറയ്ക്ക് അയച്ച കത്തില്‍ പുര്‍ക്കയസ്ത തന്റെ സ്ഥാനം രാജിവച്ചതായും എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗമായി തുടരുന്നതായും അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ സാക്ഷിയാണെന്നും അതുകൊണ്ടാണ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നു കൂടി പുര്‍ക്കയസ്ത കടത്തിപ്പറഞ്ഞു.

എംഎല്‍എമാരുടെ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സ്വാഗതം ചെയ്തിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍, കോണ്‍ഗ്രസിന്റെ കൂടുതല്‍ നിയമസഭാംഗങ്ങള്‍ തന്റെ സര്‍ക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നല്‍കുമെന്ന് പറഞ്ഞു. എന്നാല്‍ ഓരോരുത്തരുടേയും ഉള്ളിലിരുപ്പ് പുറത്തുവരുന്നത് കോണ്‍ഗ്രസിന് നല്ലതാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. 2022-ല്‍, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിന് സൗത്ത് കരിംഗഞ്ച് എംഎല്‍എ സിദ്ദിഖ് അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published.