പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്” നിലപാടിലുറച്ച് ജോർജ്; പരാതി കേട്ട് വേണ്ടത് ചെയ്യാമെന്ന് മന്ത്രി

Spread the love

പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് കെ.വി.ജോർജ് നിരവധി തവണ വനം വകുപ്പധികൃതരെ സമീപിച്ചു.എന്നാൽ പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെ തുടർന്ന് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിനോട് നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ ജോർജ് എത്തി.

’പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്; നഷ്ടപരിഹാരം കിട്ടണം’ എന്നതായിരുന്നു പരാതിക്കാരൻ്റെ ആവശ്യം. പരാതികേട്ട മന്ത്രി അഹമ്മദ് ദേവർകോവിലും കളക്ടറും സബ്കളക്ടറുമുൾപ്പെടെ കുറേനേരം ആലോചിച്ചു . ജോർജ് നിലപാടിൽ ഉറച്ച് നിന്നതോടെ പരിശോധിച്ച് വേണ്ടത് ചെയ്യാം എന്ന ഉറപ്പ് മന്ത്രി നൽകി.

2022 ജൂണിൽ ഒരു ദിവസം രാവിലെ കോഴിക്കൂട് തുറന്നപ്പോൾ കോഴികൾക്ക് പകരം കണ്ടത് പെരുമ്പാമ്പിനെയായിരുന്നു. കൂട്ടിൽ ഒരു കോഴിയെ പോലും ബാക്കി വെക്കാതെ പാമ്പ് വിഴുങ്ങി. പാമ്പ് കോഴിക്കൂട്ടിൽ കുടുങ്ങി എന്ന വാർത്ത അറിഞ്ഞെത്തിയ വനപാലകർ പാമ്പിനെ കൊണ്ടുപോയി വനത്തിൽവിട്ടു. ഇതിന് ശേഷമായിരുന്നു നഷ്ടപരിഹാരം എന്ന ആവശ്യവുമായി ജോർജ് വനപാലകരെ സമീപിച്ചത്.

Leave a Reply

Your email address will not be published.