പരിവര്‍ത്തിത മുസ്‌ലിംകള്‍ക്ക് സംവരണമേര്‍പ്പെടുത്തല്‍ പരിഗണനയിലെന്ന് സ്റ്റാലിൻ

Spread the love

ചെന്നൈ: പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തവർക്ക് സംവരണമേർപ്പെടുത്തല്‍ പരിഗണനയിലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.

സ്റ്റാലിൻ. നിയമവിദഗ്ധരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മനിതനേയ മക്കള്‍ കക്ഷി നേതാവ് എം.എച്ച്‌. ജവഹിറുല്ലയുടെ ചോദ്യത്തിനായിരുന്നു മറുപടി.

ആദി ദ്രാവിഡർ, പിന്നാക്ക വിഭാഗക്കാർ, ഏറ്റവും പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവരുടെ സാമൂഹിക, സാമ്ബത്തിക, വിദ്യാഭ്യാസ ഉന്നമനത്തിന് ഡി.എം.കെ സർക്കാർ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. ഗ്രാമമേഖലകളില്‍ താഴേത്തട്ടിലുള്ള ജനങ്ങള്‍ക്ക് വീട് നവീകരിക്കാൻ 2000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വിസമ്മതിച്ച്‌ ഇറങ്ങിപ്പോയ ഗവർണർ ആർ.എൻ. രവിക്കെതിരെ സ്റ്റാലിൻ രൂക്ഷ വിമർശനമുയർത്തി. നയപ്രഖ്യാപനം സഭയില്‍ അതുപോലെ വായിക്കേണ്ടതു ഗവർണറുടെ കടമയാണ്. എന്നാല്‍, തന്റെ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഇടമാക്കി ഗവർണർ നിയമസഭയെ മാറ്റി. നൂറ്റാണ്ടുകളുടെ പാരമ്ബര്യമുള്ള തമിഴ്നാട് നിയമസഭയെ അപമാനിക്കുന്ന തരത്തില്‍ ബാലിശമായി പെരുമാറിയതുവഴി ഗവർണർ ജനാധിപത്യത്തെയും ഭരണഘടനയെയും തമിഴ്നാട്ടിലെ ജനങ്ങളെയും അവഹേളിച്ചുവെന്നും സ്റ്റാലിൻ പറഞ്ഞു.

Leave a Reply

Your email address will not be published.