പബ്ബിലെ ഡിജെ പാർട്ടിയിൽ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍, സ്വമേധയാ കേസെടുത്ത്‌ പൊലീസ്

Spread the love

പബ്ബിലെ ഡിജെ പാർട്ടിയിൽ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍ ഡബ്ബ് ചെയ്ത്‌ പ്രദര്‍ശിപ്പിച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍. നോയിഡയിലെ ഗാർഡൻസ് ഗലേറിയ മാളിലെ പബ്ബിലാണ് സംഭവം. ലോര്‍ഡ് ഓഫ് ഡ്രിങ്ക്‌സ് പബ്ബിന്റെ ഉടമയും മാനേജറുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പരാതിയൊന്നും ലഭിച്ചില്ലെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ട് സ്വമേധയാ കേസെടുത്തതായി നോയിഡ പൊലീസ് പറഞ്ഞു.

വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഉടമ മനക് ചൗധരി, മാനേജർ അഭിഷേക് എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. സീരിയലിലെ യഥാര്‍ഥ സംഭാഷണം മാറ്റി, ഡബ്ബ് ചെയ്ത് ചേര്‍ത്ത് പാട്ടിനൊപ്പം ഡി.ജെക്കിടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. മനക്കും ഭാര്യയും ചേർന്നാണ് പബ് നടത്തുന്നത്. ഇവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published.