പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി നാല് കുട്ടികളുമായി പാകിസ്ഥാനി യുവതി ഇന്ത്യയിൽ; അറസ്റ്റ്

Spread the love

ഓണ്‍ലൈനായി പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി പാകിസ്ഥാനി യുവതി ഇന്ത്യയിലെത്തി. സീമാ ഗുലാം ഹൈദര്‍ എന്ന യുവതിയാണ് യുവാവിനെ തേടി ഇന്ത്യയിലെത്തിയത്. നാല് കുട്ടികളുമായി നിയമവിരുദ്ധമായി ഉത്തര്‍പ്രദേശിലെ നോയിഡയിലെത്തിയ ഇവർ പിടിയിലായി.

യുവാവ് യുവതിയെയും കുട്ടികളെയും വാടക വീട്ടില്‍ താമസിപ്പിച്ചു വരികയായിരുന്നു. കുട്ടികളും പൊലീസ് കസ്റ്റഡിയിലാണെന്ന് ഗ്രേറ്റര്‍ നോയിഡ പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ സാദ് മിയ ഖാന്‍ പറഞ്ഞു.

നേപ്പാള്‍ വഴിയാണ് കഴിഞ്ഞ മാസം അനധികൃതമായി യുവതിയും കുഞ്ഞും ഇന്ത്യയിലെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.