പനമരത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച്‌ ഭര്‍ത്താവ്; ഗുരുതരാവസ്ഥയില്‍

Spread the love

കല്‍പറ്റ: വയനാട് പനമരത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്. പനമരം പാലുകുന്ന് കോളത്താറ കുറുമ കോളനിയില്‍ ആതിരയാണ് മരിച്ചത്.

വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ ഭർത്താവ് ബാബു ഗുരുതാരവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇയാള്‍ സ്വയം വെട്ടി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നെന്നാണ് സൂചന. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.

Leave a Reply

Your email address will not be published.