പത്തനാപുരത്ത് വൈദ്യുതകമ്പിയിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

Spread the love

കൊല്ലം പത്തനാപുരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പത്തനാപുരം റേയ്ഞ്ച് ചാലിയാക്കരയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് 15 വയസുള്ള കട്ടുകൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞത്.പത്തനാപുരം റെയിഞ്ചിൽ അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചങ്ങപ്പാറ കമ്പിലൈൻ ഭാഗത്ത് വനപാലകരാണ് രണ്ട് ദിവസത്തോളം പഴക്കം വരുന്ന കാട്ടുകൊമ്പന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പത്തനാപുരം റേഞ്ചിൽ സമാനരീതിയിൽ രണ്ടാമത്തെ കൊമ്പനാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ചരിയുന്നത്. പുന്നല കടശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞിരുന്നു. വന്യമ്യഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാനാണ് വൈദ്യുതി വേലിയിൽ വൈദ്യുതി കടത്തിവിട്ടത്.പ്രദേശവാസി സൗമ്യനാണ് കുറ്റം സമ്മതിച്ച് കീഴടങ്ങിയത്. പ്രദേശത്ത് മൃഗവേട്ട നടത്തുന്നതായും ആക്ഷേപമുണ്ട്. ചാങ്ങപ്പാറയിൽ ആന ചരിഞ്ഞ കേസിലെ പ്രതി സൗമ്യൻ മുൻപ് കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. ചരിഞ്ഞ ആനയുടെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും.

Leave a Reply

Your email address will not be published.